Trending

ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് സ്വദേശി കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകൾ അബ്‌റാറ(6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയാത്തുംപാറയിലെ പുഴയിലാണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഫറോക്ക് ചന്ത എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബ്‌റാറ.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയിൽ എത്തിയത്. പുഴയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം. കാൽ മുട്ടോളം മാത്രമേ പുഴയിൽ വെള്ളം ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ കുട്ടിയെ കൂരാച്ചുണ്ടിലെ ആശുപത്രിയിലും തുടർന്ന് മൊടക്കല്ലൂർ എംഎംസി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post