Trending

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും മൊഴി എടുത്തു

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും മൊഴി എടുത്തു . ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനിൽനിന്നും മൊഴി എടുത്തത്.

മുൻ വസ്വം മന്ത്രി എന്ന നിലയിൽ ആണ് എസ് ഐ ടി മൊഴി എടുത്തത്. അന്നത്തെ മന്ത്രിയെന്ന നിലയിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു.


ഇതിന് പുറമേ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മൊഴി എസ്ഐടി എടുത്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മുൻ ബോർഡംഗങ്ങളായ എൻ. വിജയകുമാറിനും കെ.പി. ശങ്കരദാസിനും എസ്ഐടി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നു.


ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം വിപുലീകരിക്കാൻ ഇന്ന് ഹൈകോടതി അനുമതി നൽകിയിരുന്നു . എസ്.ഐ.ടിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് ഹൈകോടതി അവധിക്കാല ബെഞ്ചാണ് അനുമി നൽകിയത്. അന്വേഷണ സംഘത്തിൽ രണ്ട് സി.ഐമാർകൂടി സംഘത്തിൽ പങ്കാളികളാകും





Post a Comment

Previous Post Next Post