Trending

ഫ്രഷ്ക്കട്ട് സമരം, ഒരാൾ കൂടി അറസ്റ്റിൽ.


താമരശ്ശേരി :
 താമരശ്ശേരിക്ക് സമീപം ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന  ഫ്രഷ് ക്കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്ക് എതിരെ നടന്ന സമരത്തെ തുടർന്ന് പോലീസിനെ ആക്രമിച്ച കേസിൽ ഒരാളെ കൂടി   അറസ്റ്റു ചെയ്തു.
കൂടത്തായി കൂനം വള്ളി ചുവട്ടിൽ മുഹമ്മദ് ഷാഫി (35)നെയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്കോഡും ,താമരശ്ശേരി പോലീസും ചേർന്ന് ഇന്നു പുലർച്ചെ അറസ്റ്റു ചെയ്തത്.ഇതോടെ കേസിൽ പോലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 25 ആയി.
പാലക്കാട് ഒറ്റപ്പാലത്തിന് സമീപം വാണിയംകുളത്ത് വെച്ചാണ് പോലീസ് മുഹമ്മദ് ഷാഫിയെ പിടികൂടിയത്.

Post a Comment

Previous Post Next Post