Trending

ബാറിൽ സംഘർഷം, സ്ഥലത്തെത്തിയ പോലീസിനു നേരെ കയ്യേറ്റം.

താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാറിൽ സംഘർഷം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ 
താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു , കൂടെയുണ്ടായിരുന്ന പോലീസുകാരായ വിപിൻരാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. അക്രമികളിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. താമരശ്ശേരി 
എളോത്ത്കണ്ടി രൂപിഷ്, കണ്ണൻ,കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്നാണ് കയ്യേറ്റം ചെയ്തത്.പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയ പ്രതികൾ ഇവരെ അടിക്കുകയും, ചവിട്ടുകയും ചെയ്തതിനൊപ്പം യൂനിഫോം അടക്കം  വലിച്ചു കീറിയതായി പറയുന്നു.
 മിച്ചഭൂമി 16
ഏക്കറ സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്തു.

 

Post a Comment

Previous Post Next Post