Trending

ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ച യുവതി മരിച്ചു; മുനീറ മരിച്ചത് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ.

കോഴിക്കോട്: ഫറോക്കിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. ഫറോക്ക് സ്വദേശി ജബ്ബാറിൻ്റെ ഭാര്യ മുനീറയാണ് ചികിത്സയിലിരിക്കെ മരിച്ചത്. വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.


ഡിസംബർ 24നായിരുന്നു ആക്രമണം. സംഭവത്തിൽ ഭർത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിക്കെതിരെ മുൻപും ഭാര്യയെ ആക്രമിച്ചതിന് കേസുണ്ട്. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് കൊല്ലപ്പെട്ട മുനീറയുടെ ബന്ധുക്കളുടെ ആരോപണം.

Post a Comment

Previous Post Next Post