Trending

കേരള ഹൈക്കോടതിയോട് സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം, 100 മുസ്ലിം പള്ളികൾ ഉണ്ടെന്ന് കരുതി പുതിയതിന് എങ്ങനെ അനുമതി നിഷേധിക്കും? നോട്ടീസയച്ചു

ദില്ലി: നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ചോദ്യവുമായി സുപ്രീം കോടതിയുടെ. നൂറ് മുസ്ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ എങ്ങനെ ആകുമെന്ന് സുപ്രീം കോടതി ചോദിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. ഇത്തരത്തിൽ അനുമതി നിഷേധിക്കുന്നത് ശരിയാണോ എന്നും സുപ്രീം കോടതി ചോദിച്ചു. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി തേടി നൂറുൽ ഇസ്​ലാം സാംസ്കാരിക സംഘം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന ചോദ്യം. കേരള ഹൈക്കോടതി വിധിക്ക് എതിരെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.

Post a Comment

Previous Post Next Post