തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ച് സംസ്ഥാന സർക്കാർ. 2025-ൽ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച ഫീസ് ആണ് ഇപ്പോൾ സംസ്ഥാനം കുറവ് വരുത്തി ക്രമീകരിച്ചിരിക്കുന്നത്. 15- 20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് തുക ഏകദേശം 50 ശതമാനം നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന്
വിഭാഗങ്ങളായി തിരിച്ചാണ് ഫീസ്
ഈടാക്കുന്നത്. 10 മുതൽ 15 വർഷം
വരെയും 15 മുതൽ 20 വർഷം വരെയും 20
വർഷത്തിലധികം പഴക്കമുള്ളത്
എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
കാലപ്പഴക്കം അടിസ്ഥാനമാക്കിയുള്ള ഈ
ഉയർന്ന നിരക്കിൽ എല്ലാ വാഹനങ്ങളെയും
ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര
വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ,
ക്വാഡ്രിസൈക്കിളുകൾ, ലൈറ്റ് മോട്ടോർ
വാഹനങ്ങൾ (എൽഎംവി), ഇടത്തരം-ഹെവി
ഗുഡ്സ്/ പാസഞ്ചർ തുടങ്ങി എല്ലാ
വാഹനങ്ങളുടെയും ഫിറ്റ്നസ്
പുതുക്കുന്നതിന് അവയുടെ പഴക്കം
അടിസ്ഥാനമാക്കിയുള്ള
പുതുക്കിയ
നിരക്കായിരിക്കും ഈടാക്കുക.
ഏറ്റവും ഉയർന്ന വർധനവ് നേരിടേണ്ടി വരുന്നത് ഹെവി വാഹനങ്ങൾക്കാണ്. 20 വർഷത്തിൽ അധികം പഴക്കമുള്ള ട്രക്കുകൾക്കും ബസുകൾക്കും ഫിറ്റ്നസ് പരിശോധനയ്ക്കായി 12,500 രൂപ നൽകേണ്ടി വരും. നേരത്തെ, കേന്ദ്രനിർദേശപ്രകാരം ഇത് 25,000 ആയിരുന്നു. അതിനുമുമ്പേ 2,500 രൂപയായിരുന്നു. ഇതേ കാലപ്പഴക്കമുള്ള ഇടത്തരം വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കൽ ഫീസ് 18,000-ത്തിൽ നിന്ന് 10,000 ആയി കുറച്ചിട്ടുണ്ട്. 20 വർഷത്തിലധികം പഴക്കമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് 15,000 രൂപയിൽനിന്ന് 7,500 ആയി കുറഞ്ഞു.
20 വർഷത്തിലധികം പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കൽ ഫീസ് 2000 രൂപയിൽ നിന്ന് 1000 രൂപയായി കുറയും. മുച്ചക്ര വാഹനങ്ങൾക്ക് 3000 രൂപ ഫീസ് അടയ്ക്കണം. 15 വർഷത്തിൽ താഴെയുള്ള വാഹനങ്ങളുടെ ഫീസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
നേരത്തെ, 15 വർഷം കഴിഞ്ഞ പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ സംസ്ഥാന സർക്കാർ 50 ശതമാനം നികുതികൂട്ടിയതും വാഹന ഉടമകൾക്ക് വലിയ തലവേദനയായിരുന്നു. ഇതിന് പിന്നാലെ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാഫീസ് കേന്ദ്രസർക്കാർ പത്തിരട്ടിയായി വർധിപ്പിച്ചതും വലിയ തിരിച്ചടിയായി.
ഫിറ്റ്നസ് ഫീസ്
മോട്ടോർസൈക്കിൾ
. 15-20 വർഷം: 500
. 20 വർഷം കഴിഞ്ഞത്: 1000
ഓട്ടോറിക്ഷ
. 15-20 വർഷം: 1650
. 20 വർഷം കഴിഞ്ഞത്: 3500
കാറുകൾ
. 15-20 വർഷം: 3750
. 20 വർഷം കഴിഞ്ഞത്: 7500
മീഡിയം വിഭാഗം
. 13-15 വർഷം: 1000
. 15-20 വർഷം: 5000
. 20 വർഷം കഴിഞ്ഞാൽ: 10,000
ഹെവി വിഭാഗം
13-15 വർഷം പഴക്കം: 2000
. 15-20 വർഷം പഴക്കം: 6000
20 വർഷം കഴിഞ്ഞാൽ: 12,500