Trending

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി സർക്കാർ;555 കുടുംബങ്ങളുടെ 1620 വായ്‌പകൾ സർക്കാർ ഏറ്റെടുക്കും.

വയനാട് ദുരന്ത ബാധിതരുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത് 555 കുടുംബങ്ങളുടെ 1620 വായ്‌പകളാണ് സർക്കാർ ഏറ്റെടുക്കകയെന്ന് മന്ത്രി കെ രാജൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 18 കോടി 75 ലക്ഷം സംസ്ഥാനം ഏറ്റെടുക്കും.

കടബാധ്യത എഴുതള്ളാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയിൽ നിലപാടെടുത്തിരുന്നു എന്നാൽ അതിനു മുന്നിൽ കേരളം മുട്ട് മടക്കില്ല. കേരള സർക്കാർ മുട്ട് മടക്കില്ല. 10 ലക്ഷത്തിന് മുകളിലും താഴെയുമുളള കടങ്ങൾ സർക്കാർ ഏറ്റെടുക്കും. ആറു മേഖലകളിൽ ഉൾപ്പെട്ട ആളുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരള ബാങ്ക് എഴുതി താളളിയ പണത്തിന് പുറമേയാണിതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്.


ദുരന്ത ബാധിതരുടെ കടം എഴുതി തള്ളാൻ പ്രധാനമന്ത്രിയോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ചൂരൽ മലയിലെ മനുഷ്യരോടുള്ള കണ്ണിൽ ചോരയില്ലാത്ത നടപടിയണെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഇത്തരം നടപടിയെടുക്കാത്തത് നിയമപരമായി നീങ്ങിയതിനാലാണെന്നും മന്ത്രി പറഞ്ഞു.



Post a Comment

Previous Post Next Post