Trending

ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്, ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും കുരുക്കഴിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിരതെറ്റിച്ച് ചില വാഹനങ്ങൾ കയറി വരുന്നതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.ഇത് കുരുക്ക് കൂടുതൽ രൂക്ഷമാകാൻ കാരണമാവുന്നുണ്ട്. കാറുകളാണ് കൂടുതലും ഇത്തരത്തിൽ നിര തെറ്റിച്ച് മുന്നോട്ട് കയറുന്നത്

Post a Comment

Previous Post Next Post