ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന്
പൊതുമരാമത്ത് വകുപ്പ് ദേശീയ പാത ഉപവിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
ചുരം നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി 6,7,8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്ന തിനും ചുരം റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും പ്രവർ ത്തികൾ നടക്കുക.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ രാവിലെ എട്ടിന് മുമ്പും വൈകിട്ട് ആറിന് ശേഷവുമായി ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ പോകണം.
പ്രവർത്തി പൂർത്തിയാകുന്നത് വരെ ചുരത്തിൽ ഗതാഗത നിയന്ത്ര ണം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.