Trending

പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം; വാമനപുരത്ത് വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: വാമനപുരത്ത് വിദ്യാർഥികൾ മുങ്ങി മരിച്ചു. കല്ലൂർക്കോണം സ്വദേശികളായ ഗോകുൽ (15), നിഖിൽ(15) എന്നിവരാണ് മരിച്ചത്.

കീഴാറ്റിങ്ങൽ കല്ലുക്കടവ് ഭാഗത്ത് വൈകിട്ടാണ് അപകടം ഉണ്ടായത്. നാല് പേർ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കുടവൂർക്കോണം ജിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് മരിച്ച ഗോകുലും നിഖിലും


Post a Comment

Previous Post Next Post