പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. വയനാട് പുൽപ്പള്ളി ഇരുളം സ്വദേശിയായ ചലഞ്ച് (22)വയസ്സ് ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് സംഭവം.
പെരുവണ്ണാമൂഴി ജല വൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷന്റെ തൊട്ടടുത്തായാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയ ചലഞ്ച് ചെളി നിറഞ്ഞ ഭാഗത്ത് അകപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് യുവാവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.