Trending

മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി

                                                താമരശ്ശേരി: നേച്ചർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളിൽ  മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി. പരിപാടി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  കാവ്യ വി.ആർ ഉദ്ഘാടനം ചെയ്തു. നേച്ചർ ക്ലബ്ബ് രക്ഷാധികാരി  ദേവരാജാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടത്തായ് സെൻ്റ് മേരീസ് സ്കൂളിലെ അധ്യാപിക നിഷ ഗാഡ്ഗിൽ അനുസ്മരണ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് അഡ്വ. ജോസഫ് മാത്യു, സാംസ്കാരിക വേദി ചെയർമാൻ ടി ആർ ഓമനക്കുട്ടൻ ,പരിസ്ഥിതി പ്രവർത്തകൻ  ബിനീഷ് കെടവൂർ എന്നിവർ അനുസ്മരണം നടത്തി. താമരശ്ശേരി നേച്ചർ ക്ലബ്ബ് കൺവീനർ നാസാർ മാസ്റ്റർ സ്വാഗതവും, മജീദ് ഭവനം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post