Trending

ഗ്രാമോത്സവം സംഘടിപ്പിച്ചു.

താമരശ്ശേരി:പള്ളിപ്പുറം പൊടുപ്പിൽ പ്രദേശത്ത്
തിരുവാതിരയോടനുബന്ധിച്ച് പൊടുപ്പിൽ ഗ്രൂപ്പേഴ്സ് കലാസമിതി  ഗ്രാമോത്സവം സംഘടിപ്പിച്ചു.
സിനിമാറ്റിക് ഡാൻസുകൾ തിരുവാതിര, മാർഗ്ഗം കളി ,
ഒപ്പന, ക്ലാസിക്കൽ ഡാൻസുകൾ , കോലാട്ടം ,
കരോക്കെ , ആദിവാസി നൃത്തം, തുടങ്ങിയ ഒട്ടനവധി കലാപരിപാടികൾ അരങ്ങിൽ അവതരിപ്പിച്ചു.

വി.പി. ബിജു അദ്ധ്യക്ഷത വഹിച്ച
ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം സംഗീത അദ്ധ്യാപകനും , ഗായകനുമായ സി. ജി.സുമേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഖദീജ സത്താർ ,രജിന സുനിൽകുമാർ , എന്നിവരും കെ എം ബാബു, പി വിജയൻ പൊടുപ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
 സജിൽ കുമാർ സ്വാഗതവും
ഷിനു  ഇ. പി.നന്ദിയും
പറഞ്ഞു.

Post a Comment

Previous Post Next Post