Trending

പരീക്ഷ മുന്നൊരുക്കവും രക്ഷാകൃത്തൃ സംഗമവും സംഘടിപ്പിച്ചു

താമരശ്ശേരി: തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള "ഉണർവ് 2026" (പരീക്ഷ മുന്നൊരുക്കവും രക്ഷകർത്തൃ സംഗമവും) സംഘടിപ്പിച്ചു.  വട്ടക്കുണ്ട് വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉദ്ഘാടനം ചെയ്തു. വട്ടക്കുണ്ട് മഹല്ല് പ്രസിഡൻറ് കെ കെ റഷീദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ തണൽ എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് ഫാസിലിനെയും, കഴിഞ്ഞദിവസം കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകയായി എൻട്രോൾ ചെയ്ത സി കെ യൂസഫ് മാസ്റ്ററുടെ മകൾ അഡ്വ:സി കെ ഹിബയെയും,  മഹല്ലിൽ നിന്നും വിവിധ മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു.അസീസ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി അലി തനിയലത്ത്, അലി കാരാടി, കെ കെ സിദ്ധീഖ്, പി സലാം,പികെ മുനീർ ,സി കെ ഇബ്രാഹിം, എംപി സലാം, നാസർ കാരാടി, വാവി നേരോത്, ടി ടി മുനീർ, സലീം, സിദ്ധീഖ് കാരാടി. കെ കെ മജീദ് നേതൃത്വം നൽകി 
പരിപാടിയോടനുബന്ധിച്ച് 13 അംഗങ്ങളെ ഉൾപ്പെടുത്തി തണൽ വനിത വിംഗ് വിപുലീകരിച്ചു.
 തണൽ പ്രസിഡൻറ് പി ടി മുനീർ അധ്യക്ഷവഹിച്ചു. സി കെ യൂസഫ് മാസ്റ്റർ സ്വാഗതവും, ഹക്കീം കാരാടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post