കൂരാച്ചുണ്ട് : ശനിയാഴ്ച രാത്രി മൈസൂരിൽ ഉണ്ടായ അപകടത്തിൽ കക്കയം ഓടക്കൽ ബിജു, ജിൻസി ദമ്പതികളുടെ മകൻ ജോയൽ മാത്യു ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായാണ് വിവരം.
മൈസൂരിൽ നഴ്സിംങ്ങിന് പഠിക്കുകയായിരുന്ന മൂന്നു പേർ ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിനു സമീപമുള്ള ഹോട്ടലിലേക്ക് പോകുംമ്പോൾ ഓട്ടോയിൽ ഇടിച്ചാണ് അപകടം.