വീട്ടിലെത്തിയതിന് പിന്നാലെ നവവധു
കുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ
റാംപൂർ ജില്ലയിൽ കുംഹാരിയ ഗ്രാമത്തിലാണ്
ഈ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്.
കുംഹാരിയ ഗ്രാമവാസിയായ റിസ്വാൻ
അയൽഗ്രാമത്തിലെ യുവതിയെ വിവാഹം
ചെയ്ത് തന്റെ വീട്ടിലെത്തിച്ച ഉടനാണ് വധു
പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർതൃവീട്ടിൽ
ഈ സമയം വിവാഹാഘോഷത്തിനായി വരന്റെ
ബന്ധുക്കളെല്ലാം ഉണ്ടായിരുന്നു.