കുന്ദമംഗലം പതിമംഗലത്ത് മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൻ്റെ CC tv ദൃശ്യം പുറത്തു വന്നു.കോഴിക്കോട് ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ അമിത വേഗതയിൽ ആയിരുന്നെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാർ പറഞ്ഞു. ഇന്നു പുലർച്ചെ 2.50 ന് ആയിരുന്നു അപകടം.വയനാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് ' പോകുകയായിരുന്ന പിക്കപ്പ് വാനിൽ കാർ ഇടിച്ചാണ് അപകടം. അപകത്തിൽ കാർ പൂർണമായും തകർന്നു, പിക്കപ്പ് വാനിൻ്റെ മുൻഭാഗവും തകർന്നു.
കാർ യാത്രക്കാരായ കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27) ഇങ്ങാപ്പുഴ സ്വദേശി സുബിക്ക് എന്നിവരും പിക്കപ്പ് ഡ്രൈവർ വയനാട് പൊഴുതന സ്വദേശി സമീറുമാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പിക്കപ്പിലെ സഹ യത്രിക്കാനായ പൊഴുതന സ്വദേശി ഷഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു.