Trending

നാഷണൽ യൂത്ത് വീക്കിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി




കട്ടിപ്പാറ:
നാഷണൽ യൂത്ത് വീക്കിന്റെ ഭാഗമായി മേരാ യുവ ഭാരത് കോഴിക്കോടും 
ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയും സംയുക്തമായി ചമൽ അംബേദ്കർ ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.



ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം പ്രസിഡന്റ് സെബാസ്റ്റ്യൻ കെ.വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി.

സാംസ്‌കാരിക നിലയം സെക്രട്ടറി ജോബിഷ് പി.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശീലത വിജയൻ നന്ദി രേഖപ്പെടുത്തി. 

യുവജനങ്ങളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി വിജയകരമായി നടന്നത്

Post a Comment

Previous Post Next Post