താമരശ്ശേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഫലവൃക്ഷതൈ വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാവ്യ.വി.ആർ, മെമ്പർമാരായ എ.പി സമദ് പി.കെ.വിജിത്ത്,അബ്ദുൽ റഷീദ്, ഹബീബുറഹ്മാൻ, ആസാദ് കാരാടി,ഖദീജ സത്താർ, ഷീജ ദിലീപ്, ബിന്ദു ആനന്ദ്, ബബിത സുരേന്ദ്രൻ, ജ്യോതി കെ.സി, ഷൗജ അബ്ദുറഹിമാൻ, തുടങ്ങിയവർ സംബന്ധിച്ചു.കൃഷി ഓഫീസർ രജേഷ് പദ്ധതി വിശദീകരിച്ചു.