താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ ബാറിനകത്ത് മദ്യപിക്കാനെത്തിയ സംഘം പരസ്പരം ഏറ്റുമുട്ടി, ഒന്നിച്ച് എത്തിയവരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തി വയനാട് വെള്ളമുണ്ട സ്വദേശിയായ ലിജിൻ എന്ന യുവാവിനാണ് പരുക്കേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം.ആറോളം വരുന്ന സംഘമാണ് ബാറിൽ എത്തിയത്.ഇവരുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു.
കട്ടിപ്പാറ കന്നൂട്ടിപ്പാറ സ്വദേശിയടക്കം സംഘർഷത്തിൽ പങ്കെടുത്ത ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പരുക്കേറ്റ ലിജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ലഹരിയിൽ ആയിരുന്ന ഇയാൾ അത്യാഹിത വിഭാഗത്തിൽ നിന്നും ഇറങ്ങി ഓടിയതായാണ് വിവരം.