Trending

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ ഇന്നും അപകടം;സീബ്രാ ക്രോസിലുടെ റോഡുമുറിച്ച് കടന്ന വിദ്യാർത്ഥിനിയെ കാറിടിച്ചു.

താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ ഇന്നും അപകടം

 ബസ്സിറങ്ങി സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന +2 വിദ്യാർത്ഥിയായ ജിൻഷക്കാണ് പരുക്കേറ്റത്.

വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്നത് കണ്ട് രണ്ടു കാറുകൾ റോഡിൽ നിർത്തിയിരുന്നു, ഈ കാറുകൾ മറികടന്ന് വന്ന മറ്റൊരു കാറിടിച്ചാണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റത്.വൈത്തിരി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കുടുംബം ഇപ്പോൾ പെരുമ്പള്ളിയിലാണ് താമസം. ഇന്നു രാവിലെയായിരുന്നു അപകടം. പരുക്കേറ്റ വിദ്യാർത്ഥിനി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുവെച്ച് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡിനെ മിനിലോറി ഇടിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു.

Post a Comment

Previous Post Next Post