Trending

ദീപക്കിൻ്റെ മരണം മനോവിഷമം മൂലം, ബസിൽ അസ്വാഭാവികമായ സംഭവങ്ങളുണ്ടായതിന് തെളിവില്ല; ദൃശ്യം പ്രചരിപ്പിച്ചത് വൈറലാകാനെന്ന് റിമാൻഡ് റിപ്പോര്‍ട്ട്

ദീപക്കിൻ്റെ മരണം മനോവിഷമം കാരണമെന്ന് റിമാൻഡ് റിപ്പോർട്ട്. ബസിൽ നിന്ന് ഏ‍ഴ് വീഡിയോ ഷിംജിത ചിത്രീകരിച്ചുവെന്ന് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബസിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ലെന്നും ദൃശ്യം പ്രചരിപ്പിച്ചത് വൈറലാകാനെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറഞ്ഞു.

വീഡിയോ ചിത്രീകരിച്ചതിനു ശേഷം അവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിയമത്തെക്കുറിച്ച് മതിയായ അവബോധം ഉളളയാളായ ഷിംജിത, എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ തന്നെ അടുത്തുളള പൊലീസ് സ്റ്റേഷനിലോ നിയമാധികാരികളെയാ വിവരം അറിയിക്കാതെ ഇത്തരത്തിലുള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാം എന്ന വ്യക്തമായ അറിവും ബോധവും പ്രതിക്ക് ഉണ്ടെന്ന് ഷിംജിതയുടെ വിദ്യാഭ്യാസം ഉദ്ധരിച്ചുകൊണ്ട് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.



ക‍ഴിഞ്ഞ ഞായറാ‍ഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപക് അത്മഹത്യ ചെയ്തത്.



Post a Comment

Previous Post Next Post