Trending

വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം, സ്കൂൾഅധ്യാപകനെതിരെ പോക്സോ കേസ്, പ്രതി ഒളിവിൽ.




താമരശ്ശേരി: സർക്കാർ സ്കൂളിലെ NSS ചുമതല വഹിച്ചിരുന്ന അധ്യാപകന് എതിരെയാണ് പരാതി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന
 ക്യാമ്പിൽ വെച്ച് തങ്ങൾക്കുനേരെയുണ്ടായ ലൈഗിംക അതിക്രമം സബന്ധിച്ച വിവരം കൗൺസിലിംഗിന് ഇടേയാണ്  പെൺകുട്ടികൾ  വെളിപ്പെടുത്തിയത്. അധ്യാപകൻ നിരന്തരമായി കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ വർഷം സ്കൂളിൽ ചാർജ്ജെടുത്ത എൻഎസ്എഎസ് ചുമതലയുള്ള താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിൽ എന്ന അധ്യാപകനെതിരെ POCSO വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്, അധ്യാപകൻ ഒളിവിലാണ്.

 ക്യാമ്പിൽ പങ്കെടുത്ത മൂന്നു കുട്ടികളാണ് കൗൺസിലിംങ്ങിനിടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

അധ്യാപകനിൽ നിന്നും സമാനമായ അനുഭവം ഉണ്ടായതായി ക്യാമ്പിൽ പങ്കെടുക്കാത്ത മറ്റൊരു കുട്ടിയും അധികൃതരെ അറിയിച്ചിട്ടുണ്ട്.
മറ്റു നിരവധി കുട്ടികൾ തങ്ങൾക്കും മോശം അനുഭവം ഉണ്ടായതായി പറയുന്നുണ്ട്, വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് അറിയുന്നത്.

Post a Comment

Previous Post Next Post