Trending

പാലക്കാട്ട് മദ്യം നൽകി ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയില്‍

പാലക്കാട്: സ്കൂൾ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ പിടിയിലായി. സംസ്കൃത അധ്യാപകൻ അനിലാണ് പിടിയിലായത്. എസ് സി വിഭാഗത്തിൽപ്പെട്ട ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിൽ വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. നവംബര്‍ 29നാണ് സംഭവം നടന്നത്.

അധ്യാപകനെതിരെ പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടിയുടെ സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍ വിവരം പറയുകയും വീട്ടുകാര്‍ പൊലീസിലും ചെല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post