Trending

പോക്സോ: താമരശ്ശേരിയിൽ ഇന്ന് പിടിയിലായത് രണ്ടു പേർ.

താമരശ്ശേരി: പോക്സോ കേസിൽ ഇന്ന് താമരശ്ശേരി പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു.6 വയസ്സുകാരിയെ ലൈഗിംക മായി പീഡിപ്പിച്ച താമരശ്ശേരി തച്ചംപൊയിൽ വട്ടിക്കുന്നുമ്മൽ ഉസയിൻ കുട്ടി (60), 16 കാരിക്കു നേരെ നിരന്തരം ലൈഗിംക പ്രദർശനം നടത്തിയ താമരശ്ശേരി അമ്പായത്തോട് സ്വദേശി സിജോ മാത്യു എന്നിവരെയാണ് പോലീസ് ഇന്നു രാവിലെ അറസ്റ്റു ചെയ്തത്.
ഉസയിൻ കുട്ടി കൊടുവള്ളിയിൽ വെച്ച് 5 വയസുകാരനെ പീഡിപ്പിച്ച കേസിൽ ജയിലിൽ കിടന്ന് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്.ഇരുവരേയും താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post