കൊടുവള്ളി: കിഴക്കോത്ത് പുത്തൻവീട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നഖ്ശബന്ധിയ്യ ത്വരീഖത്ത് പ്രസ്ഥാനത്തിൻ്റെ ആഭി മുഖ്യത്തിൽ 32 ജോഡി ദമ്പതിമാരെ പങ്കെടുപ്പിച്ചുള്ള സമൂഹവിവാഹം നടന്നു. സംഘടനയുടെ ആ ഭിമുഖ്യത്തിൽ നടക്കുന്ന 22-ാമത്സമൂഹ വിവാഹമാണ്.
വിശ്വാസികളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യംവച്ച് സാമുദായിക ആചാരമായ വിവാഹ ചടങ്ങുകളിൽ പ ണച്ചെലവുംമനുഷ്യപ്രയത്നവുംപരമാവധി കുറച്ച് അവ മറ്റ് ക്രിയാത്മക മേഖലകളിൽ പ്രയോജനപ്പെടുത്തുക എന്നലക്ഷ്യത്തോടെ യാണ്‌സമൂഹവിവാഹമൊരുക്കിയതെന്ന്സംഘടനഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി സംഘടിപ്പിച്ച 22 സമൂഹവിവാഹങ്ങളിൽ ഈ തവണത്തേതടക്കം 608 ജോഡി വധുവരന്മാർ വിവാഹിതരായി.
നഖ്ശബന്ധിയ്യ ത്വരീഖത്തിന്റെ ഇപ്പോഴത്തെ പേട്രനായ പി. വി. ഷാഹുൽഹമീദ് തങ്ങളുടെ മേൽ നോട്ടത്തിലാണ് സമൂഹവിവാഹ ങ്ങൾ നടക്കുന്നത്.
ദമ്പതിമാർക്ക് പാരിതോഷിക ങ്ങൾ സ്വീകരണങ്ങൾ, ഉല്ലാസയാത്രകൾ, വാർഷിക സംഗമങ്ങൾ എന്നിവയും പ്രസ്ഥാനം ഒരുക്കും. രക്ഷാധികാരി സയ്യിദ് പി. വി. ഷാഹുൽ ഹമീദ് തങ്ങളുടെ അ ദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ട റിബി.സി. അബ്ദുറഹ്മാൻ നിക്കാ ഹിന് കാർമികത്വം വഹിച്ചു. വധു വരന്മാരുടെ അനുമോദനച്ചടങ്ങും സ്വീകരണ പരിപാടികളും കുന്ദമം ഗലം നിയോജക മണ്ഡലം എം. എൽ.എ അഡ്വ. പി.ടി.എ റഹീം
ഉദ്ഘാടനം ചെയ്തു.കെ.സി.അ ബ്ദുൽഖാദർ സ്വാഗതവും ടി.സി. മജീദ് നന്ദിയും പറഞ്ഞു. മത-സാ മൂഹിക സാംസ്കാരിക രാഷ്ട്രീയ രം ഗത്തെ പ്രമുഖർ സംബന്ധിച്ചു.