Trending

വിനോദയാത്രാ സംഘത്തിനു നേരെ ആക്രമം, 4 പേർക്ക് പരുക്ക്, 5 പേർക്കെതിരെ കേസടുത്തു.



താമരശ്ശേരി: വയനാട്ടിൽ  വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന ചേളന്നൂർ സ്വദേശികളായ സ്ത്രീകളും ,കുട്ടികളും അടങ്ങുന്ന 42 പേർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്  ഒടുങ്ങാക്കാടിനു സമീപം  കാർ മുന്നിലിട്ട് തടഞ്ഞു നിർത്തി  ഒരു സംഘം ബസ്സിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദ്ദിക്കുകയും, ഒരു സ്ത്രീയുടെ ഫോൺ കവർച്ച ചെയ്യുകയും ചെയ്തു 
എന്നാണ് പരാതി.


ഇന്നലെ രാത്രി 11.15 ഓടെ ചുരം മൂന്നാം വളവിൽ വെച്ച് ബസ്  മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു തീർക്കുകയും അപ്പോൾ തന്നെ പോകുകയും ചെയ്തിരുന്നു. ഈസമയം ചുരം കയറുകയായിരുന്ന കാറിൽ സഞ്ചരിച്ച സംഘം ബസ് ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് കാർ തിരിച്ച് ബസ്സിനെ പിന്തുടരുകയായിരുന്നു.കാരിൽ ഉണ്ടായിരുന്നവരും ഇവർ ഫോണിൽ വിളിച്ച് കുട്ടിയവരും ചേർന്നാണ് ആക്രമം നടത്തിയത്.സംഭവത്തിൽ ബസ് യാത്രക്കാരായ രഞ്ജിൻ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുൽ ദേവ് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പോലീസ് അന്വേഷണത്തിൽ പരാതിക്കാരിയായ അശ്വനിയുടെ ഫോൺ പ്രതികളിൽ ഒരാളുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ബസ് യാത്രക്കാരനായ ഒരാളുടെ ഉടുമുണ്ട് ഊരി അക്രമി കൈയിൽ വെച്ചതും ദൃശ്യത്തിൽ കാണാം പ്രതികളിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


കൈത പൊയിൽ ആനോറമ്മൽ നെടുവള്ളി അജ്മൽ (26),
 ഷാജഹാൻ, (30),
 ആഷിഖ് (29) ,കൈതപ്പൊയിൽ ഉളിയാടൻ കുന്ന്   ആഷിഖ്, (25) എന്നിവരാണ് പിടിയിലായത്.



 

Post a Comment

Previous Post Next Post