താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ ഓട്ടോറിക്ഷയും - കാറും കൂട്ടിയിടിച്ച് 7 പേർക്ക് പരുക്കേറ്റു. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട് വാകേരി സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും, സമസ്ത സമ്മേളനം കഴിഞ്ഞ് വരികയായിരുന്ന നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരിൽ 5 പേർ ഓട്ടോറിക്ഷ യാത്രക്കാരാണ്, രണ്ടു പുരുഷൻമാർക്കും മൂന്നു സ്ത്രീകൾക്കുമാണ് പരുക്ക്. കാറിൽ 4 പേരാണ് ഉണ്ടായിരുന്നത് ഇതിൽ രണ്ടു പേർക്ക് മാത്രം നിസാര പരുക്കുകളാണ് ഏറ്റത്.രാവിലെ 9.30 ഓടെയാണ് അപകടം. പരുക്കേറ്റവരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റവർ ( ഓട്ടോറിക്ഷ യാത്രക്കാർ.രവീന്ദ്രൻ, സുജാത, സുമ, കോമള, ഒരാളുടെ പേര് ലഭിച്ചിട്ടില്ല.
കാർ യാത്രക്കാർ: സംജിത് (24) നിലമ്പൂർ.
സൽമാനുൽ ഫാരിസ് (24) കാളികാവ്.