കുട്ടികളുടെ അശ്ലീല വീഡിയോകൾ ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും കൈവശം സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് നിയമം നിലവിലിരിക്കെ കഴിഞ്ഞ ജനുവരി 1നും, ഫെബ്രുവരി 5നും ഇടക്ക് അമ്പായത്തോട് പുത്തൻവീട്ടിൽ സ്വദേശിയായ യുവാവ് തൻ്റെ ഫോണിൽ
കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഫോൺ പിടികൂടി യുവാവിനെതിരെ ഐടി ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്ത കേസെടുത്തു.
Bit Torrent അപ്ലിക്കേഷൻ പോലുള്ള വിവിധ അപ്ളിക്കേഷനുകൾ ഉപയോഗിച്ചാണ് വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നത്. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് വ്യക്തമായ തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം.