Trending

താമരശ്ശേരിക്ക് സമീപം വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം, കാർ ഇടിച്ചു തകർത്തു, വെളിച്ചെണ്ണ മില്ലിന് തീയിട്ട് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു.




താമരശ്ശേരി: താമരശ്ശേരിക്ക് സമീപം വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം.റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർത്തു, ശേഷം വെളിമണ്ണ മേലേടത്ത് ജബ്ബാറിൻ്റെ ഗ്രീൻ പ്ലസ് എന്ന വെളിച്ചെണ്ണ മില്ലിന് തീയിട്ടു, സമീപത്ത് നിർത്തിയിട്ട ആമ്പുലൻസിൻ്റെ ടയറും കത്തിനശിച്ചു.
പ്രതി പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്ത് റോഡരികിൽ നിർത്തിയിട്ട ആബുലൻസ് എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടു, തുടർന്ന് നിരവധി വാഹനങ്ങൾക്ക് കൈകാണിച്ചതായി നാട്ടുകാർ പറയുന്നു. പിന്നീട് സമീപത്ത് നിന്നും നിർത്തിയിട്ട KL 41 S 4762 എന്ന പിക്കപ്പ് വാൻ എടുത്ത് സ്ഥലം വിട്ട പ്രതി ഈ പിക്കപ്പ് വാൻ ഉപയോഗിച്ചാണ് വെളിമണ്ണയിൽ എത്തി പുലർച്ചെ 2.30 ഓടെ റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തത്, അവിടെ നിന്നും കടന്ന പ്രതി സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു. സമീപത്തെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടു, ഇതിനു ശേഷം ഓമശ്ശേരി മങ്ങാടുള്ള പെട്രോൾ പമ്പിൽ എത്തിയ പ്രതി പിക്കപ്പിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് പമ്പിൽ   നിർത്തിയിട്ടിരുന്ന മറ്റൊരു പ്പിക്കപ്പ് എടുത്ത് അവിടെ നിന്നും സ്ഥലം വിട്ടു.ഈപ്പിക്കപ്പ് വെളിമണ്ണയിലെ ഒരു വീടിൻ്റെ പോർച്ചിൽ കയറ്റി വച്ചിട്ടുണ്ട്. പെട്രോൾ പമ്പിലെ CC tv യിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആളെ കുറിച്ച് സൂചന ലഭിച്ചതായാണ് പോലീസ് പറയുന്നത്.പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Post a Comment

Previous Post Next Post