Trending

പുതുപ്പാടി വാനിക്കര വയലിൽ കൊയ്ത്തുൽസവം

പുതുപ്പാടി:
ഒയ്‌സ്ക പുതുപ്പാടി ചാപ്റ്റർ അംഗങ്ങളുടെ നേതൃത്വത്തിൽ 
തരിശ് ആയി കിടന്നിരുന്ന 
വാനിക്കര വയലിൽ നടത്തിയ നെൽ കൃഷിയുടെ കൊയ്ത്തുത്സവം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ ബിജു താന്നിക്കാകുഴി നെൽകൃഷി കൊയ്തെടുത്ത് ഉദ്ഘാടനം ചെയ്തു പുതുപ്പാടി ഒയിസ്ക്ക ചാപ്റ്റർ പ്രസിഡന്റ്‌  കെ എം ഡി മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  വാർഡ് മെമ്പർ മീര ശ്രീജിത്, ബ്ലോക്ക് മെമ്പർ ആയിഷാ ബീവി, ഒയ്‌സ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ്‌ ഡോക്ടർ തോമസ് തേവര എന്നിവർ പ്രസംഗിച്ചു. വനിക്കരയിലെ രണ്ടര ഹെക്ടർ വയലിലാണ് നെൽകൃഷി നടത്തിയത്. അടുത്ത വർഷം ഗ്രാമ പഞ്ചായത്തിന്റെയും കൂടി സഹകരണത്തോടെ വനിക്കര വയൽ മുഴുവനും നെൽകൃഷി നടത്തുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു. ചടങ്ങിന് ചാപ്റ്റർ സെക്രട്ടറി ഷാജി N R സ്വാഗതവും E k സുലൈമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ജോസ് മേൽവട്ടo, ടി ജി ജോർജ്, തോമസ് മലാനാ, മൊയ്‌തീൻ കുഞ്ഞി എന്നിവർ കൊയ്ത്തുൽ ഉത്സവത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post