ചമൽ ഇടവക മധ്യസ്ഥനായ വി. ഗീവർഗ്ഗീസിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വി. സെബസ്ത്യാനോസിൻ്റെയും ആഘോഷമായ സംയുക്ത തിരുനാൾ മഹോൽസവം സമാപിച്ചു.
ആഘോഷമായ തിരുനാൾ കുർബാന സന്ദേശം റവ. ഫാ.ഷാൽ ബിൻ കടന്തോട്ട് MCBS നൽകി. പ്രദക്ഷിണം, സമാപനശീർവാദം, സ്നേഹ വിരുന്ന് മുതലായ ആഘോഷമായ പരിപാടികളോട് കൂടിയാണ് മൂന്ന് ദിവസത്തെ ചമൽ സെൻ്റ് ജോർജ് ദൈവാലയത്തിലെ സംയുക്ത തിരുനാൾ മഹോൽസവം സമാപിച്ചത്.