താമരശ്ശേരി:ഗ്രാമീണ വായനശാല തേറ്റാമ്പുറത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി വരുന്ന ഗ്രാമനന്മ കാരുണ്യ സേവന കൂട്ടായ്മക്ക് അച്ഛന്റെയും
അമ്മയുടെയും സ്മരണക്ക്
പോർട്ടബിൾ ടൊയ്ലറ്റ് 2 എണ്ണം സംഭാവന നൽകി കുടുംബാംഗങ്ങൾ
പൊടുപ്പിൽ പ്രദേശത്തെ പഴയ കാലത്തെ പൗര പ്രമുഖനായിരുന്ന മൺമറഞ്ഞവരായ ശ്രീ.. കോരപ്പോട്ടിയുടെയും അദ്ദേഹത്തിന്റെ പത്നി ശ്രീ.::::: മാണിയുടെയും ഓർമ്മക്ക് അവരുടെ മക്കളായ വിശ്വനാഥൻ , രാമചന്ദ്രൻ , മധു , മിനി എന്നിവർ ചേർന്ന് നൽകിയ പോർട്ടബിൾ ടൊയലറ്റ് ഗ്രാമനന്മയുടെ പ്രവർത്തകരായ എം. മധു , വി.കെ.ഷൈജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊടുപ്പിൽ വിജയൻ , സി.കെ. സിബി , വി.പി.ഗോപാലൻകുട്ടി , വി.പി.ബിജു എന്നിവർ പങ്കെടുത്തു.