ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി പബ്ലിക് ലൈബ്രറിയിൽ വനിതാ സംഗമം നടത്തി. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി സംഗമം ഉദ്ഘാടനം ചെയ്തു. പെണ്ണകം പ്രസിഡണ്ട് ഗിരിജ പാർവ്വതി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാവ്യ. വി ആർ, ലൈബ്രറി പ്രസിഡണ്ട് അഡ്വ. ജോസഫ് മാത്യു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.രമ്യ , ഹേമലത കെ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വനിതാവേദി ചെയർ പേഴ്സൺ നളിനാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു. വനിതാവേദി കൺവീനർ ടി.കെ. വത്സലകുമാരി സ്വാഗതവും രജനി വേണുഗോപാൽ നന്ദിയും പറഞ്ഞു.