Trending

ജില്ലാ വോളിമേള ലിന്റോ ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു.

കിടപ്പ് രോഗികൾക്ക് കൈത്താങ്ങാവാൻ സുരക്ഷ പെയിൻ &പാലിയേറ്റീവ് കെയർ സൊസൈറ്റി പരപ്പൻപൊയിൽ മേഖലയുടെ നേതൃത്വത്തിൽ അണ്ടോണയിൽ വെച്ച് നടന്ന ജില്ലാ വോളിമേള ലിന്റോ ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് റസീന സിയാലി അധ്യക്ഷയായിരുന്നു. സുരക്ഷ സോണൽ രക്ഷധികാരി കെ. ബാബു മുഖ്യ അതിഥിയായിരുന്നു.സുരക്ഷ ജില്ലാ കൺവീനർ ആനന്ദ്, ജ്യോതി. കെ. സി,ഹാഫിസ് റഹ്മാൻ, പി. സി. അബ്ദുൽ അസീസ്,പി. വിനയകുമാർ, എം. ഇ. ജലീൽ, അബ്ദുൽ മജീദ്. പി. എം,ഉല്ലാസ് കുമാർ. പി പി. ഗോപാലൻ, പി. കെ കുഞ്ഞിക്കോയഹാജി,ഒ. പി. ഉണ്ണി, പി. രൂപേഷ് സന്ദീവ് മാടത്തിൽ, എന്നിവർ സംസാരിച്ചു ജനറൽ കൺവീനർ വി. ലിജു സ്വാഗതവും വർക്കിംഗ്‌ ചെയർമാൻ നന്ദിയും പറഞ്ഞു.ഇന്നലെ നടന്ന മത്സരത്തിൽ വിജയിച്ച  വോളി ഫ്രണ്ട്സ് പയിമ്പ്ര, ആർ. ബി. കട്ടാങ്ങൾ എന്നീ ടീമുകൾ സെമിഫൈനലിൽ സായി സെന്റർ കോഴിക്കോട്, ടൌൺ ടീം അണ്ടോണ എന്നീ ടീമുകളുമായി ഏറ്റുമുട്ടുന്നു.

Post a Comment

Previous Post Next Post