താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കാരാടി തോട്ടക്കര ഭാഗത്ത് കിണറുകളിലെ വെള്ളം നീല നിറത്തിൽ കാണപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി കിണറുകളിലെ വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ചു.
ജനങ്ങളുടെ അശങ്ക അകറ്റാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ആസാദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തോട്ടക്കര ഷിനോബിൻ്റെ വീട്ടിലെ കിണറിലെ വെള്ളം നീല നിറത്തിൽ കാണപ്പെട്ടത്, രണ്ടു ദിവസം മുമ്പാണ് സമീപത്തെ അബദുൽ അസീസിൻ്റെ വീട്ടിലെ കിണറ്റിലെ വെള്ളം നിറം മാറിയത് ശ്രദ്ധയിൽപ്പെട്ടത്.