പൂനൂർ: ജാമിഅ മദീനതുന്നൂർ സ്കൂൾ ഓഫ് കോമ്പറ്റിറ്റീവ് എക്സാമിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഫ്യൂച്ചർ ഐക്കൺ’ പരിപാടിയുടെ പ്രഖ്യാപനം തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.
ഏപ്രിൽ പതിനാല് പതിനഞ്ച് തീയതികളിൽ ഈങ്ങാപ്പുഴ ദാറുൽ ഹിദായ കാമ്പസിലാണ് പരിപാടി.
മത്സരപരീക്ഷാ രംഗത്ത് പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനും ദേശീയ സേവന മേഖലയിലേക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനുമുള്ള വേദിയാകുന്ന ഫ്യൂച്ചർ ഐക്കണിൽ
പബ്ലിക് സർവീസ് മേഖലയിലെ പ്രമുഖർ പങ്കെടുക്കും. പ്രഖ്യാപന ചടങ്ങിൽ ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി, പ്രോഗ്രാം കോഡിനേറ്റർ അൽതാഫ് നൂറാനി, അക്കാദമിക് കോഡിനേറ്റർ സിനാൻ നൂറാനി എന്നിവർ പങ്കെടുത്തു.