പേരാമ്പ്ര :കേരളത്തിലെ രാസലഹരിവില്പനയിലെ അതികായൻ വേളം ചെന്നിലോട്ട് അജ്മൽ എന്ന പൊന്ന് അജ്മൽ കർണാടക പോലീസിന്റെ പിടിയിലായി. കഴിഞ്ഞദിവസം കർണാടക പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കർണാടകയിലെ പുത്തൂരിൽ നിന്ന് വാഹന പരിശോധനയിൽ അജ്മൽ അടക്കം മൂന്നു പേരെ കർണാടക പോലീസ് പിടികൂടിയത്. നാട്ടിൽ ഏകദേശം രണ്ടു കോടി രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അജ്മൽ ബാംഗ്ലൂരിൽ നിന്നും ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ നിർമ്മിക്കുകയും അത് പലസ്ഥലങ്ങളിലും ഏജന്റുമാരെ വെച്ച് വിതരണം ചെയ്തുവരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇടയ്ക്കിടെ താവളം മാറ്റിക്കൊണ്ടിരുന്ന ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് കാരണം പോലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കാറിൽ വൈഫൈ സംവിധാനം ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയിരുന്നു എന്നതും ഇയാളെ പിടികൂടാൻ പോലീസിന് പോലീസ് തടസ്സമായി.
പല സ്ഥലങ്ങളിലായി ഷോപ്പുകളും വാഹനങ്ങളും അടക്കം കോടികണക്കിന് രൂപയുടെ ആസ്തിയുള്ള അജ്മൽ സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ തന്നെയും ബിനാമികളുടെ പേരിൽ ആയിരുന്നു എന്നും പോലീസ് പറഞ്ഞു. കാസർകോട് വയനാട് കണ്ണൂർ മലപ്പുറം കോഴിക്കോട് തൃശ്ശൂർ ജില്ലകളിലായി അടുത്തിടെ എംഡി എം എയുമായി പിടിക്കപ്പെട്ട പല കേസുകളുടെയും ഉറവിടം എത്തിച്ചേർന്നത് ഇയാളിൽ ആണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട് 700 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ അജ്മലിന്റെ അടുത്ത ബന്ധുവായ ഷലൂലിനെ റിമാൻഡ് ചെയ്തിരുന്നു. ഷെലുലിന് എംഡിഎംഐ എത്തിച്ചു നൽകിയതും അജ്മൽ ആണെന്ന് പോലീസ് പറഞ്ഞു. അജ്മലിനെതിരെ നാട്ടുകാർ നിരവധി തവണ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നെങ്കിലും ഇവർക്കെതിരെ അജ്മൽ ഭീഷണി മുഴക്കിയിരുന്നു. കൗമാരപ്രായക്കാരായ ആൺകുട്ടികളെ ഇടനിലക്കാരാക്കി ആയിരുന്നു അജ്മൽ രാസ ലഹരി വിതരണം ചെയ്തിരുന്നത്.പോലീസിന്റെ നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കി ഇടയ്ക്കിടെ വിതരണക്കാരായ അംഗങ്ങളെ മാറ്റുന്ന രീതിയും ഇയാൾക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.മുതുവണ്ണാച്ച സ്വദേശി സംഷീറും മാനന്തവാടി സ്വദേശി ഇസ്മയിലുമാണ് കർണാടക പോലീസിന്റെ പിടിയിലായ മറ്റു രണ്ടുപേർ.ടിന്യൂസ്