താമരശ്ശേരി: നവീകരിച്ച താമരശ്ശേരി പി ഡബ്ലു ഡി റസ്റ്റ് ഹൗസിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് കേരള പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
ചടങ്ങിൽ കൊടുവള്ളി എം എൽ എ Dr.എം കെ മുനീർ അധ്യക്ഷത വഹിക്കും. താമരശ്ശേരി ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ്, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക.