Trending

നവീകരിച്ചതാമരശ്ശേരി PWD റസ്റ്റ്ഹൗസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി:  പൊതുമരാമത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന താമരശ്ശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിച്ചു. പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു

ഒരു കോടി രൂപ ചെലവഴിച്ച് റസ്റ്റ് ഹൗസിന്റെ രണ്ട് നിലകളിലുമുള്ള മുറികളും ശുചിമുറികളും ആധുനിക നിലവാരത്തിൽ പുതുക്കിപ്പണിതു. പ്രവേശന കവാടം, റിസപ്ഷൻ, കോൺഫറൻസ് ഹാൾ എന്നിവ നവീകരിക്കുകയും 31 ലക്ഷം രൂപ ചെലവിൽ വൈദ്യുതി–ഇലക്ട്രോണിക് സംവിധാനങ്ങളും പുതിയ ഫർണിച്ചറുകളും സജ്ജീകരിക്കുകയും ചെയ്തു. മുറ്റത്ത് ഇൻറർലോക്ക് പാകി സൗകര്യങ്ങൾ മെച്ചപ്പെടുത്തി.

ഇതിനോടൊപ്പം പടനിലം–നരിക്കുനി റോഡിന്റെ നവീകരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. 1.82 കോടി രൂപ ചെലവിൽ നാല് കിലോമീറ്റർ ദൂരത്തിൽ ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കി. റോഡ് മാർക്കിംഗ്, മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്റ്റീവ് സ്റ്റഡുകൾ എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കി.

കൂടാതെ 2025-ലെ സംസ്ഥാന ബഡ്ജറ്റിൽ നാല് കോടി രൂപ അനുവദിച്ച താമരശ്ശേരി–പള്ളിപ്പുറം റോഡിന്റെ പ്രവർത്തി ഉദ്ഘാടനവും നടന്നു. 5.5 മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ റോഡ് നവീകരിക്കുന്നതിനൊപ്പം കലുങ്കുകൾ, ഡ്രൈനേജ് സംവിധാനം, ഹാർഡ് ഷോൾഡർ, സംരക്ഷണഭിത്തി എന്നിവയും ഉൾപ്പെടുത്തി സമഗ്ര വികസനമാണ് ലക്ഷ്യം.

ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കുചേർന്ന് വിജയകരമാക്കി.
കൊടുവള്ളി നിയോജകമണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസന യാത്ര തുടരും.

Post a Comment

Previous Post Next Post