Trending

10 ഗ്രാമേളം MDMAയുമായി യുവാവ എക്സൈസിൻ്റെ പിടിയിൽ


താമരശ്ശേരി: താമരശ്ശേരി എക്സൈസ് സംഘം ഇലക്ഷനോട് അനുബന്ധിച്ച് നരിക്കുനിയിൽ നടത്തിയ വാഹന പരിശോധനക്കിടെ 9.935 ഗ്രാം MDMA യുമായി യുവാവ് പിടിയിലായി. നരിക്കുനി പന്നിക്കോട്ടൂർ തിയ്യക്കണ്ടിയിൽ ജ്യോതിഷ് (32)നെ പിടികൂടിയത്.ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി, കൊടുവള്ളി, പൂനൂർ, നരിക്കുനി ഭാഗങ്ങളിൽ ആവശ്യക്കാർക്ക്  മൊത്തമായും ചില്ലറയായും  ലഹരിവില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ജ്യോതിഷ്.ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുള്ള ആളാണ്. ഇയാളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വ്യാപാര സംഘങ്ങളും എക്സൈസിന്റെ നിരീക്ഷണത്തിലാണ്.

താമരശ്ശേരി സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്‌ ആർ , കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ജോസഫിന്റെ കീഴിലെ സ്പെഷ്യൽ സ്കോഡും ചേർന്നാണ് വാഹന പരിശോധന നടത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷംസുദ്ധീൻ കെ, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ഷിഞ്ചുകുമാർ,സി ഇ ഒ ഡ്രൈവർ പ്രജീഷ്, ഡെപ്യൂട്ടി കമ്മിഷണർ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾ ആയ പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ഷാജു സി പി, സി ഇ ഒ മാരായ അജിത്ത്, അശിൽദ്, ജിത്തു  എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്..
T News

working in the field of advertising and printing

Post a Comment

Previous Post Next Post