Trending

സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത് കാപ്പ കേസ് പ്രതി; ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് 15 കോടി ആവശ്യപ്പെട്ടെന്ന് എഫ്ഐആർ

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം ഫേസ്ബുക്ക് പോസ്റ്റിട്ടത് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ കാപ്പ കേസ് പ്രതിയെന്ന് പൊലീസ്. ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടു. പെരിന്തൽമണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും പൊലീസ് എഫ്ഐആറിൽ. സംഭവത്തിൽ പ്രതി മുഹമ്മദ് റോഷൻ ഒളിവിലാണ്.

ജനുവരി 31ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പരാതിക്കാരനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് പ്രതി വിളിച്ചു വരുത്തിയത്. പിന്നാലെ പ്രതിയുടെ മൊബൈൽ ഫോണിലെ ചില അവ്യക്തമായ ഫോട്ടോകളും വിഡിയോകളും കാണിച്ചു കൊടുക്കുകയും പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 15 കോടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇക്കാര്യം പുറത്ത് പറയുകയോ പൊലീസിൽ പരാതിപ്പെടുകയോ ചെയ്താൽ പരാതിക്കാരനെ വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് എഫ്ഐആറിൽ പറയുന്നു.





T News

working in the field of advertising and printing

Post a Comment

Previous Post Next Post