Trending

അഖിലേന്ത്യ വോളീമേള മാര്‍ച്ച് 26,27,28 തിയ്യതികളില്‍

പരപ്പന്‍പൊയില്‍ കതിരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ രോഗികളെയും കിടപ്പ് രോഗികളെയും സഹായിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളീമേള മാര്‍ച്ച് 26,27,28 തിയ്യതികളില്‍ നടക്കും. കതിരോട് മിനിസ്റ്റേഡിയത്തില്‍ നടക്കുന്ന വോളീമേളയുടെ ഗാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ.സി ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടുവള്ളി നഗരസഭ  വിദ്യാഭ്യാസ, കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അനിൽകുമാർ,
ജനറല്‍ കണ്‍വീനര്‍ ഒ.കെ രാജന്‍, പാലക്കല്‍ റഷീദ്, എന്‍.കെ. അനില്‍കുമാര്‍, ഒ,പി, പ്രജീഷ്, ഒ.പി. സുരേഷ്, ഒ.പി.പ്രസാദ്, ശ്രീജിഷ്.കെ, പി.കെ അച്യുതാനന്ദന്‍, കെ.സി താഹിര്‍, സഫീര്‍ കാരാടി, ഫവാസ് തനിയലത്ത്, എ.സി.രമേശന്‍, ഇ.കെ.സത്യന്‍, ഒ,പി ബാബു, എ,പി,ലാലു തുടങ്ങിയവര്‍ സംസാരിച്ചു. 
എ.സി രവികുമാര്‍ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post