കോഴിക്കോട് വിഷ്യൻ ചാനലിൻ്റെ തിരഞ്ഞെടുപ്പ് സംവാദപരിപാടിയായ ജന മുഖം വൈകീട്ട് 4.30ന് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ ആരംഭിക്കും.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമുണ്ടാവും.
"ചോദ്യങ്ങൾ ജനങ്ങളുടേത്, മറുപടി നേതാക്കളുടേത്! "
വികസനമുരടിപ്പോ അതോ മുന്നേറ്റമോ?
താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ സ്ഥാപിക്കാൻ സാധിക്കാത്തത് ആരുടെ വീഴ്ച, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വ്യവസായ പാർക്ക് തുറന്നുകൊടുക്കാത്തത് എന്ത് കൊണ്ട്.
ട്രഷറി മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ സാധിക്കാത്തത് എന്തുകൊണ്ട്, സിവിൽ സപ്ലെയ്സ് ഓഫീസിനും ,ഗോഡൗണിനും സ്ഥലം സ്ഥലം കണ്ടെത്താൻ എന്തു കൊണ്ട് താമസം, ലിങ്ക് റോഡിൻ്റെ സ്ഥിതി യെന്ത്, ബൈപ്പാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാവാൻ ഇനി എത്രനാൾ കാത്തിരിക്കണം... തുടങ്ങിയ ജനങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ നേതാക്കളോട് ചോദിക്കാം.
എല്ലാവർക്കും സ്വാഗതം.