ലുലുവിന് പിന്നാലെ സൂഡിയോടെ പേരിൽ ഒരു വലിയ തട്ടിപ്പ്. സമ്മാനത്തിൻ്റെ പേരിൽ ഫോണിലേക്ക് ലിങ്ക് അയച്ചാണ് തട്ടിപ്പ്. സൂഡിയോട് ഫാഷൻ ഗിഫ്റ്റ്സ് എന്ന പേരിലാണ് മെസ്സേജുകൾ വരുന്നത്. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ സൂഡിയോ വെബ്സൈറ്റ് ആണെന്ന് തോന്നിക്കുന്ന ഒരു വെബ്സൈറ്റെലേക്കാണ് പോകുന്നത്. സ്ക്രോൾ ചെയ്ത് താഴേക്ക് പോകുമ്പോൾ ഒരുപാടു പേരുടെ ഫേക്ക് റിവ്യൂസും അതിൽ കാണാൻപറ്റും. അവർക്കൊക്കെ ഗിഫ്റ്റ് കിട്ടി എന്നരീതിയിലാണ് മിക്ക റിവ്യൂസും. അതെല്ലാം ഫേക്ക് അക്കൗണ്ടുകളിൽ നിന്നുള്ള മെസ്സേജുകളാണ്. ആ വെബ്സൈറ്റും ഫേക്ക് ആണ്.
64 ലക്ഷം രൂപയാണ് കർണാടകയിൽ സുഡിയോ ഫ്രഞ്ചയ്സീ സ്കാമിന്റെ പേരിൽ ഒരാൾക്ക് നഷ്ടപെട്ടത്. വഞ്ചിതരാകാതിരിക്കുക. സൂഡിയോ ഇതരത്തിലൊരു ക്യാമ്പയ്നും നടത്തുന്നില്ല. എന്തെങ്കിലും ഓഫറുകളെ കുറിച് അറിയണമെങ്കിൽ സൂഡിയോയുടെ ഓഫിഷ്യൽ വെബ്സൈറ്റിൽ കയറി ചെക്ക് ചെയ്യുക.
ലുലുവിൻ്റെ പേരിലും ഇത്തരം വ്യാജ ലിങ്ക് പ്രചരിക്കുന്നുണ്ട്.