Trending

താമരശ്ശേരി ട്രാഫിക് പരിഷ്ക്കരണം - ഉപസമിതി രൂപീകരിച്ചു.



താമരശ്ശേരി പഞ്ചായത്ത് ട്രാഫിക് അഡ്വൈസറി യോഗം പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലിയുടെ അധ്യക്ഷതയിൽ ചേർന്നു.ഡി. വൈ എസ് പി കെ.വിനോദ് കുമാർ,വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, കാവ്യ വി.ആർ, ബ്ലോക്ക് മെമ്പർ പി.ഗിരീഷ് കുമാർ, ബിജിത്ത്,പി.സി.ഹബീബ് തമ്പി ,പി.സി.അഷ്റഫ് ,പി.ടി.ബാപ്പു ,ടി.ആർ ഒ കുട്ടൻ മാസ്റ്റർ, ബി.ആർ ബെന്നി, മുഹമ്മദ് കുട്ടിമോൻ, വി.കെ.അഷ്റഫ് ,ഷിനു, ട്രാഫിക് എസ് ഐ, എക്സൈസ് ഓഫീസർ, പി.ഡബ്ലിയു ഡി ഓഫീസർ തുടങ്ങിയവർ സംസാരിച്ചു. താമരശ്ശേരി പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് ടൗൺ സൗന്ദര്യവൽക്കരണം നടത്താനും ഏപ്രിൽ മാസത്തിൽ ട്രാഫിക് പരിഷ്ക്കരണം നടത്താനും തീരുമാനിച്ചു. ചെറിയപെരുന്നാളി നോടനുപന്തിച്ച് താൽക്കാലിക പാർകിംഗ് സൗകര്യങ്ങൾക്ക് സിതാര ടെക്സിന് പിൻവശമുള്ള ഗ്രൗണ്ട്, വ്യാപാരഭവന് സമീപം, പോസ് റ്റോഫീസിന് സമീപമുള്ള ലാവണ്യ ഗ്രൗണ്ട്, വലിയ കാട്ടിൽ ഗ്രൗണ്ട് ((SBIക്ക് സമീപം Pay Parking), സുരഭി കോപ്ലക്സ്, താമരശ്ശേരി -ചുങ്കം ബൈപ്പാസ് ,ആഴ്ചചന്ത ഗ്രൗണ്ട് ( ചൊവ്വ ഒഴികെ) എന്നിവ ഏർപ്പെടുത്തും

Post a Comment

Previous Post Next Post