Trending

പ്രതിപക്ഷത്തിന് വൻ തിരിച്ചടി: മുഖ്യമന്ത്രിയുടെ ഡിഎ സന്ദേശം സ്വകാര്യത ലംഘനമല്ല, ഡാറ്റ ചോർന്നിട്ടില്ല; സർക്കാരിനെതിരായ ഹർജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഡി എ സന്ദേശത്തിൽ സർക്കാരിനെതിരായ ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യത ലംഘനമില്ലെന്നും ഡാറ്റ ചോർന്നിട്ടില്ലെന്നും ഹൈക്കോടതി ഹർജി തള്ളിക്കൊണ്ട് പറഞ്ഞു. ഡാറ്റ കൈമാറ്റത്തിന് തെളിവില്ലെന്നും ഹൈക്കോടതി പറഞ്ഞു. സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും തുടർന്നും സന്ദേശം അയക്കാമന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യൻ അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.


അതേസമയം, ഡി എ അനുവദിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധതയെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇത് നല്ല ഭരണ നിര്‍വഹണത്തിന്‍റെ ഭാഗമല്ലേയെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റെന്നും ഇത് ക്ഷേമരാഷ്ട്രത്തില്‍ സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് നല്‍കുന്ന ഉറപ്പാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.


മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല ഡിഎ സന്ദേശം അയച്ചത്. ഐടി മിഷന്റെ അക്കൗണ്ടില്‍ നിന്നാണ് സന്ദേശം അയച്ചത്. ഇതില്‍ എന്താണ് നിയമ വിരുദ്ധതയെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെതിരായ ഹർജി ഹൈക്കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.


Post a Comment

Previous Post Next Post