Trending

"സീറ്റ് ഉറപ്പെന്ന് പറഞ്ഞ് കെസി വിളിച്ചു"; രാജി പിൻവലിക്കാൻ അലോഷ്യസ് സേവ്യർ

കൊച്ചി: രാജി പിൻവലിക്കാൻ സന്നദ്ധത അറിയിച്ച് അലോഷ്യസ് സേവ്യർ. സീറ്റ് ഉറപ്പെന്ന് പറഞ്ഞ് കെ.സി. വേണുഗോപാൽ വിളിച്ച് അറിയിച്ചതോടെയാണ് അലോഷ്യസ് സേവ്യർ നിലപാട് മാറ്റിയത്. അതേസമയം, രാജി നൽകിയെന്ന വാർത്തകൾ തള്ളി അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ചുമതലയിൽ നിന്നും രാജി നൽകിയെന്ന വാർത്തകൾ അവാസ്തവമാണ് എന്നാണ് അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം.

KSU സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയെന്ന വാർത്തകൾ അവാസ്തവം.

കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില....!

പ്രവർത്തനം ആകെയും സംഘടനക്ക്‌ വേണ്ടിയായിരുന്നു...!

ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു...!

ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‍യു നിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം...!

എന്റെ സഹപ്രവർത്തകർ പോലീസ് ന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടാപെടുമ്പോഴും...!

സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്...!

വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ...!

എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‍യു...!

എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി...!





T News

working in the field of advertising and printing

Post a Comment

Previous Post Next Post