കുന്ദംകുളം: വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പല്‍ ഡോ. സജു വർഗീസാണ് അറസ്റ്റിലായത്.
വിദ്യാർഥിനികളുടെയും അധ്യാപകരുടെയും പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. രണ്ട് ദിവസം മുമ്പ് സ്കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠനാവശ്യങ്ങള്‍ക്കായി അധ്യാപകൻ തന്റെ മൊബൈല്‍ ഫോണ്‍ വിദ്യാർഥികള്‍ക്ക് നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഗ്യാലറി പരിശോധിച്ച വിദ്യാർഥിനികള്‍ സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത നിലയിലുള്ള അശ്ലീല ചിത്രങ്ങള്‍ കണ്ട് ഞെട്ടി. വിദ്യാർഥിനികള്‍ വിവരം മറ്റ് അധ്യാപകരെയും സ്കൂള്‍ അധികൃതരെയും അറിയിക്കുകയായിരുന്നു.
വിദ്യാർഥികളും അധ്യാപകരും ചേർന്ന് നല്‍കിയ പരാതിയെത്തുടർന്നാണ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
#kerala #malayalam